സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റി
Dec 14, 2019, 21:14 IST
ഐസ്വാള്‍: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഫുട്ബോൾ മത്സരങ്ങള്‍ മാറ്റി വച്ചു. മിസോറാമിൽ ജനുവരി 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മിസോറാമിൽതന്നെ മത്സരങ്ങൾ നടത്തുമെന്ന് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. ഏപ്രിലിൽ മത്സരങ്ങൾ നടത്താനാണ് തീരുമാനം.കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ഐഎസ്എൽ മത്സരങ്ങളെയും ബാധിച്ചിരുന്നു.