മെസിക്ക് മൂന്ന് മാസത്തെ വിലക്ക്
Aug 3, 2019, 13:32 IST
അര്‍ജന്റീന താരം ലയണല്‍ മെസിക്ക് വിലക്ക്. അന്താരാഷ്ട്ര ഫുടിബോളില് നിന്ന് മൂന്നുമാസത്തേക്കാണ് വിലക്ക്. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ അഴിമതിയാണെന്ന മെസിയുടെ പ്രസ്താവനയാണ് നടപടിക്ക് കാരണം.
അമേരിക്ക ഫുട്ബാള്‍ കോണ്‍ഫഡറേഷനാണ് മെസിക്കെതിരെ നടപടിയെടുത്തത്. കോപ അമേരിക്കയില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് മെസി പ്രസ്താവന നടത്തിയത്. വിലക്കിന് പുറമേ മെസി 50,000 ഡോളര്‍ പിഴയും അടക്കണം.