ഫുട്ബോള്‍ താരം കെവി ഉസ്മാന് അന്തരിച്ചു, ഓര്‍മയായത് ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം
Mar 31, 2020, 10:31 IST
മുന്‍ കേരള ഫുട്ബോള്‍ താരം കെവി ഉസ്മാന് (74) ഓര്‍മയായി. ഹൃദയാഘാതമാണ് മരണകാരണം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്നു കെവി ഉസ്മാന്. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകള്‍ക്കായും ബൂട്ടുകെട്ടി.