ഇംഗ്ലീഷ് യുവതാരം ലൂയി ബാരിയുടെ സൈനിംഗ് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു
Jul 12, 2019, 10:38 IST
ഇംഗ്ലീഷ് യുവതാരം ലൂയി ബാരിയുടെ സൈനിംഗ് ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16കാരനായ സ്ട്രൈക്കര്‍ ചാമ്ബ്യന്‍ഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോമിന്റെ താരമായിരുന്നു. വലിയ ഭാവി പ്രവചിക്കപ്പെടുന്ന ബാരിക്ക് വേണ്ടി മറ്റു പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു. താരത്തെ നിലനിര്‍ത്താനായി വെസ്റ്റ് ബ്രോം പ്രൊഫഷണല്‍ കരാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബാരി അത് നിരസിച്ചു.