Times Kerala

എഫ്ഐഎച്ച് പ്രോ ലീഗ്:  ബ്രിട്ടനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യ പുരുഷ ഹോക്കി ടീം  പര്യടനം പൂർത്തിയാക്കി

 
rtegrg


ഞായറാഴ്ച ആതിഥേയരായ ഗ്രേറ്റ് ബ്രിട്ടനെതിരെ 2-3 തോൽവിയോടെ ഇന്ത്യൻ പുരുഷ ഹോക്കി ടീം എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ് 2023/24 കാമ്പെയ്ൻ പൂർത്തിയാക്കി.

ഈ തോൽവിയോടെ ഇന്ത്യൻ പുരുഷ ഹോക്കി ടീം 16 കളികളിൽ നിന്ന് 24 പോയിൻ്റുമായി ഫിനിഷ് ചെയ്തു. ഇന്ത്യക്കായി സുഖ്ജീത് സിംഗ് (19’), ഹർമൻപ്രീത് സിങ് (36’) എന്നിവർ ഗോളുകൾ നേടിയപ്പോൾ ഗ്രേറ്റ് ബ്രിട്ടനു വേണ്ടി ഫിൽ റോപ്പർ (1’), ജാക്ക് വാലർ (37’), അലൻ ഫോർസിത്ത് (50’) എന്നിവർ ലക്ഷ്യത്തിലെത്തി. സമനിലയിലായിരുന്നു മത്സരം അവസാന പാട്ട് മിനിറ്റ് ബാക്കി നിൽക്കെ ബ്രിട്ടൻ മൂന്നാം ഗോൾ നേടി വിജയം സ്വാന്തമാക്കുകയായിരുന്നു.

Related Topics

Share this story