Times Kerala

ഐ.പി.എല്ലിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു ;പരാതിയുമായി ടീമുകൾ

 
സ്പോർട്സ്
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിലേക്ക് ഇനി ഒമ്പതുദിവസം മാത്രം ബാക്കി നിൽക്കവേ കൊഴിഞ്ഞു പോക്ക് ഒരു പ്രധാന പ്രശ്നമായി തുടരുകയാണ്.  മാർച്ച് 22-ന് ചെന്നൈയിൽ വച്ച് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടുന്നതോടെ പതിനേഴാം ഐ.പി.എല്ലിന് തുടക്കമാകും.

സീസൺ ആരംഭിക്കാനിരിക്കവേ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് താരങ്ങളുടെ പരിക്കും പിന്മാറ്റവുമാണ്. 
 മിക്ക ടീമുകൾക്കും പരിക്കുകാരണം താരങ്ങളെ നഷ്ടമായത് കൂടാതെ പ്രത്യേക കാരണങ്ങളില്ലാതെ ടൂർണമെൻറിൽ നിന്ന് പിന്മാറ്റവും തുടങ്ങിയതോടെ പ്രതിരോധത്തിലാണ് ടീമുകൾ. 

 ഈ സീസണിൽ നാലുകോടി രൂപ മുടക്കി ഡൽഹി ടീം കൊണ്ടുവന്ന ഹാരി ബ്രൂക്ക് ബുധനാഴ്ച വൈകീട്ട് പിന്മാറി. ഫ്രാഞ്ചൈസികൾ മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ താരങ്ങൾ പിന്മാറുന്നതിനെ കുറിച്ച് ബി.സി.സി.ഐക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ്. 

Related Topics

Share this story