Times Kerala

 ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ദേവ്ദത്ത് പടിക്കലിന് അരങ്ങേറ്റം 

 
സ്പോർട്സ്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കലിൻ്റെ അരങ്ങേറ്റം. ഇതോടെ അഞ്ചു പുതുമുഖങ്ങളാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ചത്. മറ്റു അരങ്ങേറ്റക്കാർ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍, രജത് പാട്ടിദര്‍, ആകാശ് ദീപ് എന്നിവരാണ്. 

 2227 റണ്‍സാണ്  31 ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്നായി പടിക്കല്‍ സ്വന്തമാക്കിയത്. ആറ് സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറികളുമാണ് ഇതിലുൾപ്പെടുന്നത്. ഉയര്‍ന്ന സ്‌കോര്‍  193.

 

ഇന്ത്യൻ താരം രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്.

 

Related Topics

Share this story