Times Kerala

ഏഷ്യന്‍ ഗെയിംസ് ഏഴാം ദിവസം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ രാജ്യത്തിന് വെള്ളി
 

 
ഏഷ്യന്‍ ഗെയിംസ് ഏഴാം ദിവസം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ രാജ്യത്തിന് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടത്തിൽ ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവരാണ് രാജ്യത്തിന് വേണ്ടി വെളളിമെഡൽ സ്വന്തമാക്കിയത്. ഫൈനല്‍ മത്സരത്തിൽ ചൈന ആയിരുന്നു എതിരാളി. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിപ്പിച്ചത്.

ഈ ഏഷ്യന്‍ ഗെയിംസിൽ സരബ്‌ജോതും ദിവ്യയും നേടുന്ന രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണമെഡൽ നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി കരസ്ഥമാക്കിയിരുന്നു.

Related Topics

Share this story