Times Kerala

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ടീം ബ്ലോക്ക് ചെയ്തു

 
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്തു
 സിഡ്‌നി: ഓസ്ട്രേലിയൻ താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറെ മുൻ ടീം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ബ്ലോക്ക് ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. താരവും ടീമും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണങ്ങൾ എന്താണ് ഇതുവരെ ഇവർ പുറത്തുപറഞ്ഞിട്ടില്ല. ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് എന്നിവരെ അഭിനന്ദിക്കാൻ ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറി പങ്കുവയ്‌ക്കുമ്പോഴായിരുന്നു വാർണറിനു പോലും ഇക്കാര്യം മനസിലായത്. ടീമിനെ മെൻഷൻ ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു ഇത്. സണ്‍റൈസേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റുകള്‍ കാണാനോ അവരുടെ പേര് മെന്‍ഷന്‍ ചെയ്യാനോ വാര്‍ണര്‍ക്ക് കഴിയില്ല. ഇതോടെ ആരാധകരും രോഷത്തിലായി. വാർണറെ വഞ്ചിച്ച ടീമിനെ ബഹിഷ്കരിക്കണമെന്നാണ് അവരുടെ ആഹ്വാനം. ടീമിന്റെ നടപട അങ്ങേയറ്റം മോശമാണെന്നും ആരാധകർ തുറന്നടിച്ചു.

Related Topics

Share this story