Times Kerala

ഐ.പി.എൽ. തുടങ്ങാനിരിക്കെ ഡേവിഡ് വാർണറിനു പരിക്ക് ; ഡൽഹി കാപിറ്റൽസിന് ആശങ്ക

 
cricket

കാലിനേറ്റ പരിക്കുകാരണം ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽനിന്ന് പുറത്ത്. താരത്തിൻ്റെ  പരിക്ക് ഗുരുതരമല്ലെന്നും ഏതാനും ദിവസങ്ങൾക്കകം മുക്തനാകുമെന്നും ക്രിക്കറ്റ് ആസ്ട്രേലിയ പ്രസ്താവനയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 

 വരുന്ന ഐ.പി.എല്ലിനെയും ട്വൻറി  20 ലോകകപ്പിനെയും ഇത്  ബാധിക്കില്ലെന്നും 10 ദിവസത്തിനകം താരം പരിക്കിൽനിന്ന് മുക്തനാകുമെന്നുമാണ് കരുതുന്നത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. വാർണറിൻ്റെ പരിക്ക് ടീമിലും ആരാധകരിലും ആശങ്ക പരത്തിയിട്ടുണ്ട്.

Related Topics

Share this story