Times Kerala

 ബംഗ്ലാദേശ് ലീഗില്‍ കളിക്കാന്‍ ഡേവിഡ് മില്ലര്‍ വിവാഹം നീട്ടിവെച്ചു

 
സ്പോർട്സ്
ഇസ്‌ലാമാബാദ് : ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി വിവാഹം നീട്ടി വച്ചു. വിവരം വെളിപ്പെടുത്തിയത് മുന്‍ പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രമാണ്. 

വിവാഹം നീട്ടിവയ്പ്പിച്ചത് ബി.പി.എല്ലിൽ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗമായ മില്ലറിനെ, അവസാന മൂന്ന് മത്സരങ്ങളില്‍ കളിപ്പിക്കുന്നതിനു വേണ്ടിയാണ്.1.24 കോടി രൂപ ഇതിനായി താരത്തിന് വാഗ്ദാനം ചെയ്തുവെന്നു വസീം അക്രം പറഞ്ഞു. 

 ഫൈനലില്‍ ജയിച്ചത് ഫോര്‍ച്യൂണ്‍ ബാരിഷലാണ്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ വെച്ച് ലീഗ് കഴിഞ്ഞതിനു പിന്നാലെ  ഗംഭീരമായി വിവാഹം നടന്നു.  മാര്‍ച്ച് പത്തിനു തൻ്റെ ദീര്‍ഘകാല സുഹൃത്തായ കാമില ഹാരിസിനെയാണ് താരം വിവാഹം ചെയ്തത്. 
 

Related Topics

Share this story