Times Kerala

 കിട്ടിയ പെനാല്‍റ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലയുമായി അല്‍ നസ്‌ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍

 
 കിട്ടിയ പെനാല്‍റ്റി വേണ്ടെന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലയുമായി അല്‍ നസ്‌ര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍

പെനല്‍റ്റി കിട്ടാനായി കളിക്കാര്‍ പലപ്പോഴും അഭിനയിക്കുന്നതും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ബോക്സില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി കിക്ക് വേണ്ടെന്ന് വെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു തന്‍റെ ടീമിന് അനുകൂലമായി വിധിച്ച പെനല്‍റ്റി കിക്ക് അത് ഫൗളല്ലെന്ന് റഫറിയെ ബോധ്യപ്പെടുത്തി റൊണാള്‍ഡോ തിരുത്തിച്ചത്. പെര്‍സെപോളിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി റൊണാള്‍ഡോ പെനല്‍റ്റി ബോക്സില്‍ വീണതിന് പിന്നാലെ ഓടിയെത്തിയ അല്‍ നസ്ര്‍ താരങ്ങള്‍ കൂട്ടത്തോടെ പെനല്‍റ്റിക്കായി റഫറിയോട് വാദിച്ചു. റഫറി സ്പോട്ട് കിക്കിനായി വിരല്‍ ചൂണ്ടുകയും ചെയ്തു. എന്നാല്‍ അത് ഫൗളല്ലെന്നും ഡിഫന്‍ഡറുടെ കാലില്‍ തട്ടി താന്‍ വീഴുകയായിരുന്നുവെന്നും പെനല്‍റ്റി വിധിച്ച തീരുമാനം പിന്‍വലിക്കണമെന്നും റൊണാള്‍ഡോ റഫറിക്ക് അടുത്തെത്തി ബോധ്യപ്പെടുത്തി. തുടര്‍ന്ന് റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്റിന് അനുകൂലമായി വിധിച്ച പെനല്‍റ്റി റദ്ദാക്കുകയും ചെയ്തു.  ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണറപ്പുകളായിട്ടുള്ള ഇറാനിയന്‍ ക്ലബ്ബ് പെര്‍സെപോളിസിനെതിരായ മത്സരത്തിലായിരുന്നു ആരാധകരുടെ കൈയടി വാങ്ങിയ റൊണാള്‍ഡോയുടെ നടപടി.  അതേസമയം മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഗോള്‍ രഹിത സമനിലയിലാണ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണറപ്പുകളായിട്ടുള്ള പെര്‍സെപോളിസ് അല്‍ നസ്‌റിനെ തളച്ചത്.


 

Related Topics

Share this story