Times Kerala

 ഗാലറിയില്‍നിന്നുള്ള 'മെസ്സി മെസ്സി' വിളികളോട് മോശമായി പ്രതികരിച്ചെന്നു ക്രിസ്റ്റിയാനോയ്‌ക്കെതിരെ ആരോപണം 

 
യൂറോ കപ്പിലെ ഗോൾഡൻ ബൂട്ട് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്

റിയാദ് : സൗദി പ്രോ ലീഗിനിടെ ഗാലറിയില്‍നിന്നുയർന്ന 'മെസ്സി മെസ്സി' വിളികളോട് മോശമായി പ്രതികരിച്ചെന്ന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ ആരോപണം. ഗാലറിയില്‍നിന്നുള്ള ഒരു വിഭാഗത്തിൻ്റെ  'മെസ്സി മെസ്സി' വിളികളെ പ്രത്യേകമായ ആംഗ്യവിക്ഷേപത്തോടെയാണ് ഇദ്ദേഹം നേരിട്ടത്. 

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടുകൂടി ക്രിസ്റ്റിയാനോ കാട്ടിയത് അശ്ലീലമാണെന്ന് പറഞ്ഞു അനവധി പേരാണ് രംഗത്തെത്തിയത്. 

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി ഫുട്‌ബോള്‍ രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതായും വെളിപ്പെടുത്താനാവാത്ത പിഴ ചുമത്തിയതായും ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 

Related Topics

Share this story