Times Kerala

 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്  വിലക്ക്

 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്  വിലക്ക്
 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്  വിലക്ക്.  ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് ഒരു മത്സരത്തിലാണ്  വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. സൗദി പ്രോ ലീഗ് അച്ചടക്ക സമിതി നടപടിയിൽ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു അശ്ലീല ആംഗ്യം കാട്ടിയത്.സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി  സംഭവത്തിൽ  അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരങ്ങളിൽനിന്ന് റൊണാൾഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ  താരത്തിനു മാറി നിൽക്കേണ്ടിവരും.റൊണാൾഡോ എത്ര കളികളിൽ പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല.

സൗദി പ്രോ ലീഗിൽ  അൽ നസ്റിന്റെ അടുത്ത മത്സരം വ്യാഴാഴ്ചയാണ്. റൊണാൾഡോയ്ക്കെതിരായ അന്വേഷണം അതിനു മുൻപ് പൂർത്തിയാക്കും.

Related Topics

Share this story