Times Kerala

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ കോവിഡ്‌ മുക്തനായി

 
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ കോവിഡ്‌ മുക്തനായി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ദേവദത്ത് പടിക്കൽ കോവിഡ്‌ മുക്തനായി .കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ താരം ടീമിനൊപ്പം ചേർന്നു .ട്വിറ്റെർ ഹാൻഡിലിലൂടെ ആർ സി ബി തന്നെയാണ് ഈ കാര്യം അറിയിച്ചത് .മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ദേവദത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത് .

ഇതോടെ താരത്തിന് ആർ സി ബിയുടെ ആദ്യ മത്സരങ്ങൾ നഷ്ടപ്പെടുമെന്ന് ആശങ്ക ഉണ്ടായിരുന്നു .ആർ സി ബിയുടെ തന്നെ ഓസീസ് ഓൾറൗണ്ടർ ഡാനിയേൽ സംസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .ക്യാമ്പിൽ ജോയിൻ ചെയ്തപ്പോൾ ഡാനിയേൽ കോവിഡ് നെഗറ്റീവായിരുന്നു .എന്നാൽ രണ്ടാമത് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു .

Related Topics

Share this story