രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് കൈക്ക് പരിക്ക്
Apr 14, 2021, 08:22 IST
രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐ പി എല്ലിൽ നിന്നും പുറത്തേക്ക് .പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിൽ കൈക്ക് പരിക്കേറ്റിരുന്നു .വിവരം രാജസ്ഥാനെ റോയൽസ് തങ്ങളുടെ ട്വിറ്റെർ പേജിലൂടെ അറിയിച്ചിട്ടുണ്ട് .
ക്രിസ് ഗെയ്ലിന്റെ ക്യാച്ച് എടുക്കുന്നതിന് ഇടയിലാണ് പരിക്ക് .ഉടൻ ചികിത്സ തേടിയ താരം ഒരു ഓവർ മാത്രമേ ചെയ്തിരുന്നുള്ളു .ലീഗ് കഴിയുന്നത് വരെ താരം തങ്ങൾക്ക് ഒപ്പം കഴിയുമെന്ന് രാജസ്ഥാൻ പറഞ്ഞു .