രവിശാസ്ത്രി ‘തെറിക്കും’, പുതിയ പരിശീലക സംഘത്തെത്തേടി ബിസിസിഐ
Jul 17, 2019, 10:20 IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പുതിയ സംഘമായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും. നേരത്തെ ശാസ്ത്രിക്കും സംഘത്തിനും 45 ദിവസം നീട്ടി നല്‍കിയിരുന്നു.