Times Kerala

യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

 
യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അര്‍ബുദ രോഗ ബാധിതനായതിനെ തുടര്‍ന്ന് ഏറെ കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് മൈതാനത്തേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു.
304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച യുവരാജ് 11000 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2011ല്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് യുവി കാഴ്ച വെച്ചത്.

Related Topics

Share this story