ബംഗ്ലാദേശിന് ഇത് ചരിത്ര വിജയം.!!
May 19, 2019, 11:32 IST
വെസ്റ്റിൻഡീസിനെ തകർത്ത ബംഗ്ലാദേശിന് ചരിത്രത്തിൽ ആദ്യത്തെ ത്രിരാഷ്ട്ര പരമ്പര നേട്ടം. മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് ആദ്യമായി ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കി. യുവതാരം മൊസദെക് ഹുസൈന്റെ മിന്നുന്ന പ്രകടനമാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 1–-152ൽ നിൽക്കെ മഴ പെയ്തു. തുടർന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 24 ഓവറിൽ 210 റണ്ണായി നിശ്ചയിച്ചു. ഏഴു പന്ത് ശേഷിക്കെ ബംഗ്ലാദേശ് ജയംനേടി.