പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്; കോവിഡ് സ്ഥിരീകരിക്കുന്ന കൊൽക്കത്തയുടെ നാലാമത്തെ താരം
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഇന്ത്യയുടെ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഐപിഎൽ നിർത്തിവെച്ചിരിന്നു. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റിലാണ് താരത്തിന്റെ പരിശോധനാഫലം പോസിറ്റീവായത്. പ്രസിദ്ധ് ഉൾപ്പെടെ ഇതുവരെ നാല് പേർക്കാണ് കൊൽക്കത്ത ടീമിൽ കോവിഡ് ബാധിച്ചത്. മലയാളി താരം സന്ദീപ് വാരിയർ, വരുൺ ചക്രവർത്തി, ന്യൂസിലാൻഡ് താരം ടിം സെയ്ഫെർട്ട് എന്നിവരാണ് മറ്റ് താരങ്ങൾ. ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ച ഇംഗ്ലണ്ട് പര്യടനത്തിനും ഐ സി സി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും പങ്കെടുക്കാനുള്ള ടീമിൽ സ്റ്റാന്‍ഡ്ബൈ താരമായി പ്രസിദ്ധ് ഉൾപ്പെട്ടിരുന്നു. നിലവിൽ ക്വാറന്റൈനിൽ കഴിയുകയാണ് താരം.
Just in: #KKR‘s Prasidh Krishna tests positive for Covid-19 #IPL2021 pic.twitter.com/7PcFQGOOIJ
— ESPNcricinfo (@ESPNcricinfo) May 8, 2021