ദക്ഷിണാഫ്രിക്കയ്ക്കെതിരെയായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
Jan 27, 2020, 21:42 IST
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്. നാലാം മത്സരത്തിൽ ഇംഗ്ലണ്ട് 191 റൺസിന് ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 466 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സിൽ 274 റൺസിന് പുറത്തായി. ജയത്തോടെ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കി.സ്കോർ: ഇംഗ്ലണ്ട് 400, 248. ദക്ഷിണാഫ്രിക്ക 183, 274.