ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്; തുടക്കത്തിൽ അടി പതറി ഇന്ത്യ, രണ്ട് വിക്കറ്റ് നഷ്ട്ടം
Mar 26, 2021, 14:17 IST
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ അടി പതറി ഇന്ത്യ. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റ് നഷ്ടമായി. ശിഖർ ധവാന്റെയും(4), രോഹിത് ശർമ്മയുടെയും(25) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.10 ഓവർ പിന്നീടവേ രണ്ട് വിക്കറ്റു നഷ്ടത്തിൽ 41 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തായ ശ്രേയസ്സിന് പകരം ഋഷഭ് പന്താണ് ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളുണ്ട്, പരിക്കേറ്റ ഓയിന്‍ മോര്ഗന് പകരം ഡേവിഡ് മലാനും സാം ബില്ലിങ്സിന് പകരം ലിയാം ലിവിങ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലിയുമാണ് കളിക്കുന്നത്.