കോവിഡിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം; കെവിൻ പീറ്റേഴ്സൺ
കോവിഡിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയം തകർക്കുന്നതാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ. ട്വിറ്ററിലൂടെയാണ് താരം ഇന്ത്യയെക്കുറിച്ചു പറഞ്ഞത്.
India – it’s heartbreaking to see a country I love so much suffering!
You WILL get through this!
You WILL be stronger coming out of this!
Your kindness & generosity NEVER goes unnoticed even during this crisis! #IncredibleIndia— Kevin Pietersen (@KP24) May 4, 2021
“ഇന്ത്യ- ഞാൻ വളരെയധികം ഇഷ്ട്ടപെടുന്ന രാജ്യം ദുരിതമനുഭവിക്കുന്ന കാഴ്ച വളരെ ഹൃദയഭേദകമാണ്. നിങ്ങൾ ഇതിൽ നിന്നും പുറത്തുവരും. ഇതിൽ നിന്നും പുറത്തുകടക്കുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും. നിങ്ങളുടെ ദയയും ശ്രേയസ്സും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും ശ്രേധിക്കപെടാതെ പോകില്ല” എന്നാണ് പീറ്റേഴ്സൺ കുറിച്ചത്. ക്രിക്കറ്റ് കമന്റെറ്റർ കൂടിയായ പീറ്റേഴ്സൺ ഇത്തവണത്തെ ഐപിഎൽ സീസണിലെയും ഭാഗമായിരുന്നു. കോവിഡ് ഐപിഎല്ലിനെയും ബാധിച്ചതോടെ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പീറ്റേഴ്സൺ ട്വിറ്ററിലൂടെ ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയത്.