ഐസിസി വനിതാ റാങ്കിങ്; ഏകദിനത്തിൽ മിതാലിയും ടി20 യിൽ ഷഫാലിയും ഒന്നാമത്
ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ മിതാലി രാജ്. 762 പോയിട്ടുമായാണ് മിതാലി ഒന്നാം സ്ഥാനത്തെത്തിയത്. ഇത് ഒൻപതാം തവണയാണ് മിതാലി ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.
@M_Raj03 has regained her position as the No.1 batter on the @MRFWorldwide ICC Women’s ODI Player Rankings.
Full list: https://t.co/jxTLqOK1gm pic.twitter.com/oAHUTu4eRY
— ICC (@ICC) July 20, 2021
ടി 20 ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമതുള്ളത് ഇന്ത്യൻ താരം ഷഫാലി വർമയാണ്. 759 പോയിന്റാണ് ഷഫാലിയ്ക്കുള്ളത് ഏകദിന- ടി 20 ബാറ്റിംഗ്, ടി20 ബൗളിംഗ് റാങ്കുകളാണ് ഐസിസി പ്രഖ്യാപിച്ചത്.
India opener @mandhana_smriti breaks into the top 3 of the @MRFWorldwide ICC Women’s T20I Player Rankings for batting
Full list: https://t.co/7mJqEu4Hxr pic.twitter.com/iYBDLcLFj0
— ICC (@ICC) July 20, 2021
ഇന്ത്യൻ താരം സ്മൃതി മന്ഥാന ഏകദിന ബാറ്റിംഗ് പട്ടികയിലും, ടി20 ബാറ്റിംഗ് റാങ്കിങ് പട്ടികയിലും ഇടം നേടി. ഏകദിന പട്ടികയിൽ 701 പോയിന്റുമായി ഒൻപതാം സ്ഥാനത്തും ടി 20 യിൽ 716 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് സ്മൃതി ഇടം പിടിച്ചത്. ഏകദിന പട്ടികയിൽ ദക്ഷിണാഫ്രിക്കൻ താരം ലിസെൽലിയും ഓസ്ട്രേലിയൻ താരം അലൈസ ഹെയ്ലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. ടി20 ബാറ്റിംഗ് പട്ടികയിൽ ഓസ്ട്രേലിയയുടെ ബേത്ത് മോണിയാണ് രണ്ടാമതുള്ളത്. ടി 20 ബൗളിംഗ് റാങ്കിങ് പട്ടികയിൽ ഇന്ത്യയുടെ രണ്ടു താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചു.
A big boost for England’s @KBrunt26 who has jumped four spots on the @MRFWorldwide ICC Women’s T20I Player Rankings for bowling.
Full list: https://t.co/Swdtryl2Fh pic.twitter.com/DgHkwicZoD
— ICC (@ICC) July 20, 2021
703 പോയിന്റുമായി ദീപ്തി ശർമ്മ ആറാം സ്ഥാനത്തും 670 പോയിന്റുമായി പൂനം യാദവ് എട്ടാമതുമായാണ് പട്ടികയിൽ ഇടം നേടിയത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോൺ ആണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. മറ്റ് ഇന്ത്യൻ താരങ്ങൾ ആരും തന്നെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല.