ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ ഗാംഗുലിയെ പിന്നിലാക്കി രോഹിത് ശർമ്മ
Jun 6, 2019, 14:42 IST
സതാംപ്ടണ്: ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറി നേടിയിരുന്നു. രോഹിതിന്റെ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഇന്നലെ ജയിക്കുകയും ചെയ്തു. അതോടൊപ്പം ഏകദിനത്തിൽ ഗാംഗുലിയെ സെഞ്ചുറിയുടെ എണ്ണത്തിൽ രോഹിത് പിന്നിലാക്കി. ഗാംഗുലി 22 സെഞ്ചുറി ആണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്നല രോഹിത് തന്റെ ഏകദിനത്തിലെ 23-ാം സെഞ്ചുറി ആണ് നേടിയത്.
207 ഏകദിനങ്ങളില്‍ നിന്നാണ് രോഹിത് 23 സെൻഞ്ചുറികൾ നേടിയത്. ഗാംഗുലി 311 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ചുറിയും.