ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം
Sep 14, 2019, 20:11 IST
ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. അവസാന ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 225-ന് ഓൾഔട്ട് ആയി. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 294 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ചയാണ് ഉണ്ടായത് . ഇത്തവണയും ഓസ്ട്രേലിയയുടെ തുറുപ്പ് ചീട്ട് സ്മിത്ത് ആയിരുന്നു . 80 റൺസാണ് സ്മിത്ത് നേടിയത്.
അർച്ചർ ആണ് ആസ്ട്രേലിയയുടെ ആറ് വിക്കറ്റുകളും വീഴ്ത്തിയത് . മികച്ച ബൗളിങ് ആണ് അർച്ചർ കാഴ്ചവെച്ചത്. സ്മിത്തിനെ കൂടാതെ മാര്‍നസ് ലാബൂഷാനെ 48 റൺസ് നേടി. ഇവർ രണ്ടുപേരൊഴികെ മറ്റാർക്കും മികച്ച ബാറ്റിങ് നടത്താൻ കഴിഞ്ഞില്ല. രണ്ടാം ഇന്നിങ്സ് ആരംഭിക്കാത്ത ഇംഗ്ലണ്ട് ഇന്നലെ കളി അവസാനിക്കുമ്പോൾ വിക്കറ്റ് പോകാതെ 9 റൺസ് നേടിയിട്ടുണ്ട്. ജോസ് ബട്ലർ 70 റൺസ് നേടി.