Times Kerala

ആരോഗ്യ നില തൃപ്തികരം; സൗരവ് ഗാംഗുലി ബുധനാഴ്‌ച ആശുപത്രി വിട്ടേക്കും

 
ആരോഗ്യ നില തൃപ്തികരം; സൗരവ് ഗാംഗുലി ബുധനാഴ്‌ച ആശുപത്രി വിട്ടേക്കും

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. ബുധനാഴ്‌ച അദ്ദേഹം ആശുപത്രി വിട്ടേക്കും എന്നാണു അധികൃതർ നൽകുന്ന സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ ശനിയാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടർന്ന് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. പരിശോധനയില്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തിയിരുന്നു. ഹൃദയ ധമനികളില്‍ 90 ശതമാനം ബ്ലോക്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയത്. ആശുപത്രി വിട്ടാലും ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹത്തിന് വീട്ടില്‍ വിശ്രമത്തില്‍ തുടരേണ്ടിവരും. മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് സൂചന.

Related Topics

Share this story