Times Kerala

 ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെയില്‍

 
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെയില്‍
 

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ ഒന്നിന് അനാച്ഛാദനം ചെയ്യും. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെയാണ് വിവരം പങ്കുവച്ചത്. രണ്ടിന് ഇന്ത്യ-ശ്രീലങ്ക പോരാട്ടമാണ്. അന്ന് മത്സരത്തിനെത്തുന്ന ആരാധകർക്ക് കുടിവെള്ളവും പോപ്പ്കോണും സൗജന്യമായി നൽകുമെന്ന് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഒരു താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്.


 

Related Topics

Share this story