Times Kerala

 വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ

 
വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ
 ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. വിരാട് കോലിയ്‌ക്ക് മുന്നിൽ ഇനിയും കരിയർ ബാക്കി ഉണ്ടെന്നും രാജ്യത്തിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് കഴിയുമെന്നും ക്രിക്ക് ഇൻഫോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു. ‘ഒരു യുവതാരത്തിൽ നിന്ന് ഇന്നത്തെ വിരാട് കോലിയായുള്ള അവന്റെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ. പിന്നീട് രാജ്യത്തിന് വേണ്ടി ഒരു കളിക്കാരനെന്ന നിലയിൽ അവൻ പല സംഭാവനകളും നൽകി. കോലി ഉടൻ തന്നെ തന്റെ അന്താരാഷ്‌ട്ര കരിയർ അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. ക്രിക്കറ്റിൽ അവന് മുന്നിൽ ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. അതിലൂടെ മികച്ച സ്‌കോറുകൾ കണ്ടെത്താനാകും. രാജ്യത്തിന് ഇനിയും ഒരുപാട് നേട്ടങ്ങൾ അവൻ സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2023 ലെ ഏകദിന ലോകകപ്പിൽ എന്റെ റെക്കോർഡ് മറികടന്ന കോലിയുടെ നേട്ടത്തിൽ ഞാൻ സന്തോഷവാനാണ്. ഒരു ഇന്ത്യക്കാരൻ തന്നെ അത് മറികടന്നു. ഇനിയും ആ റെക്കോർഡ് ഇന്ത്യക്കാരന്റെ പേരിൽ തന്നെയായിരിക്കും.’- സച്ചിൻ പറഞ്ഞു.

Related Topics

Share this story