Times Kerala

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായുള്ള പങ്കാളിത്തം നീട്ടി കൊക്ക-കോള

 
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായുള്ള പങ്കാളിത്തം നീട്ടി കൊക്ക-കോള
 

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായുള്ള പങ്കാളിത്തം നീട്ടി കൊക്ക-കോള. 2031 അവസാനം വരെ മൂന്ന് ഫോർമാറ്റുകളിലുമായുള്ള ഐസിസി ആഗോള മൽസരങ്ങളിലും പരിപാടികളിലുമായി എട്ട് വർഷത്തേക്കാണ് ആഗോള പങ്കാളിത്തം നീട്ടിയിരിക്കുന്നത്.  ഐസിസിയുടെ ആഗോള പങ്കാളി എന്ന നിലയിലുള്ള ഈ എട്ട് വർഷത്തെ പങ്കാളിത്തം, തുടർച്ചയായ 13 വർഷം നീണ്ട(2019 - 2031) സമയപരിധിയിൽ, ഒരൊറ്റ ബ്രാൻഡുമായി ഐസിസി രൂപീകരിച്ച എക്കാലത്തെയും ദൈർഘ്യമേറിയ സഹകരണമായി മാറി. ഐസിസിയുടെ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങ് ഈ പങ്കാളിത്തത്തിന്റെ ചരിത്രപരമായ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതും സ്പോർട്സിനോടുള്ള കൊക്കകോളയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതുമായിരുന്നു. 

ഈ ബന്ധം കൊക്ക - കോള കമ്പനിയുടെ ബ്രാൻഡുകൾ എല്ലാം തന്നെ എക്‌സ്‌ക്ലൂസീവ് നോൺ-ആൽക്കഹോളിക് പാനീയ പങ്കാളികളായി മാറുന്നതിലേയ്ക്ക് നയിച്ചിരിക്കുന്നു. 2031 അവസാനം വരെയുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പുകൾ, ഐസിസി ടി20 ലോകകപ്പുകൾ, ഐസിസി ചാമ്പ്യൻസ് ട്രോഫികൾ എന്നിവയുൾപ്പെടെ കായികരംഗത്തെ പരമോന്നതമായ എല്ലാ പുരുഷ-വനിതാ മത്സരങ്ങളും കരാറിൽ ഉൾപ്പെടുന്നു. ഈ പങ്കാളിത്ത വേളയിൽ എല്ലാ വർഷവും അന്താരാഷ്‌ട്ര പുരുഷ-വനിതാ മത്സരങ്ങളും രണ്ട് വർഷം കൂടുമ്പോൾ ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കും.

Related Topics

Share this story