ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി പോരാട്ടം സമനിലയിൽ

252

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് ന​ട​ന്ന മൽസരം സമനിലയിൽ അവസാനിച്ചു. ചെ​ന്നൈ​യി​ൻ എ​ഫ്സി-​ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി ടീമുകൾ ആണ് മത്സരിച്ചത്. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടിയാണ് മത്സരം അവസാനിപ്പിച്ചത്. ചെ​ന്നൈ ആണ് ആദ്യം ലീഡ് നേ​ടി​യത്. മ​ത്സ​ര​ത്തി​ന്‍റെ 13-ാം മി​നി​റ്റി​ൽ ത​ന്നെ  മു​ഹ​മ്മ​ദ് സാ​ജി​താ​ണ് ഗോൾ നേടിയത്.  ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ​മ​നി​ല ഗോ​ൾ ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷ​മാ​യി​രു​ന്നു  പി​റ​ന്ന​ത്.  ഹൈ​ദ​രാ​ബാ​ദി​ന് സ​മ​നി​ല നേ​ടി കൊ​ടു​ത്ത​ത് ഹാ​വി​യ​ർ സി​വേ​രി​യോ​യാ​ണ്.ഹൈ​ദ​രാ​ബാ​ദ് ലീ​ഗി​ൽ 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി  മൂ​ന്നാം സ്ഥാ​നത്തും ചെ​ന്നൈ​യി​ൻ  11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യി​ന്‍റുമായി ആ​റാം സ്ഥാ​നത്തുമാണ്. 

Share this story