Times Kerala

ബസ്ബാൾ ഇനി കോളിൻസ് ഡിക്ഷ്ണറിയിൽ 
 

 
ബസ്ബാൾ ഇനി കോളിൻസ് ഡിക്ഷ്ണറിയിൽ
 ലണ്ടൻ : അക്രമണോത്സുകമായരീതിയിൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ളണ്ട് ടീമിന്റെ ശൈലിയെ വിശേഷിപ്പിക്കുന്ന ബസ്ബാൾ എന്ന പദം പ്രമുഖ ഡിക്ഷ്ണറിയായ കോളിൻസ് ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തി. മുൻ ന്യൂസിലാൻഡ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് ഈ ശൈലിയുടെ ഉപജ്ഞാതാവ്. ബ്രണ്ടൻ ഇംഗ്ളണ്ട് കോച്ചായി എത്തിയപ്പോഴാണ് ഈ ശൈലി പരിശീലിപ്പിച്ചത്.ബ്രണ്ടന്റെ വിളിപ്പേരായ ബസ് എന്നതും ബാളും കൂട്ടിച്ചേർത്ത് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റായ ആൻഡ്രൂ മില്ലറാണ് ആദ്യം ‌ഈ പേര് ഉപയോഗിച്ചത്.

Related Topics

Share this story