Times Kerala

ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് ഇന്ന് പിറന്നാൾ

 
 ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് ഇന്ന് പിറന്നാൾ
  ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് ഇന്ന് പിറന്നാൾ.  ബ്രസീൽ ദേശീയ ടീം, പാരീസ് സെയിന്റ് ജർമൻ FC എന്നീ ടീമുകൾക്ക് വേണ്ടിയാണ് ഇദ്ദേഹം കളിക്കുന്നത്. 19-ാം വയസിൽ സൌത്ത് അമേരിക്കൻ 2011-ലെ ഫുട്ബോളർ ഓഫ് ഇയർ ലഭിച്ചു. 2012-ലും നെയ്മർ ഇതേ പുരസ്കാരത്തിനു അർഹനായി. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും ആരാധകർ താരതമ്യപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 2003-ൽ സാന്റോസിൽ ചേർന്നെങ്കിലും 2009 ലാണു ആദ്യമായ് ഒന്നാം ടീമിനു വേണ്ടി കളിച്ചത്. അതേ വർഷം തന്നെകാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപ്പെട്ടു. ഒരു മുൻകാല ഫുട്ബാൾ കളിക്കാരൻ ആയ പിതാവിന്റെ ശിക്ഷണത്തിൽ ആയിരുന്നു നെയ്മറിന്റെ ഫുട്ബാൾ ജീവിതം തുടങ്ങിയത്. നെയ്മർ കുറഞ്ഞ പ്രായത്തിൽ തന്നെ സാന്റോസിനു വേണ്ടി കളിച്ചു തുടങ്ങി, 2003 ൽ സാന്റോസ് നെയ്മറുമായ് ഉടമ്പടി ഒപ്പുവെച്ചതു മുതൽ പെപ്പെ , പെലെ , രോബിന്ജോയെ പോലെ നെയ്മറും സാന്റോസ്ൻറെ യൂത്ത് അക്കാദമിയിലാണ് ഫുട്ബാൾ ജീവിതം തുടങ്ങിയത്. 2013 ൽ ബാഴ്സലോണയിൽ ചേർന്നു. ആദ്യസീസണിൽ ബാഴ്‌സിലോണക് വേണ്ടി 41 കളികൾ കളിച്ചു. Supercopa de España കിരീടം എടുക്കുകയും 15 ഗോൾ അടിക്കുകയും ചെയ്തു.

Related Topics

Share this story