Times Kerala

 വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം

 
വിരമിക്കൽ വാർത്ത നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം
 ഇംഫാൽ: ഇന്ത്യയുടെ ബോക്‌സിങ് താരം മേരി കോം വിരമിച്ചെന്ന വാർത്ത നിഷേധിച്ച് മേരി കോം രംഗത്തെത്തി. ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതോടെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് ബോക്‌സിങ് റിങിൽ തുടരുമെന്ന് മേരി കോം വ്യക്തമാക്കിയത്. വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും കൂട്ടിചേർത്തു. 'തനിക്ക് ഇപ്പോഴും ബോക്‌സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമില്ല. താൻ ജീവിതത്തിൽ എല്ലാം നേടികഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു അസമിലെ ദിബ്രുഗഢ് സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംസാരിക്കവെ താരം പ്രതികരിച്ചത്. ഇതേ തുടർന്നാണ് വിരമിക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

Related Topics

Share this story