Times Kerala

 ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ബെൻ സ്റ്റോക്സിന്റെ പിന്മാറ്റം

 
ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ബെൻ സ്റ്റോക്സിന്റെ പിന്മാറ്റം
 

ചെന്നൈ: ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വരുന്ന സീസണിൽ ഐപിഎല്ലിന്റെ ഭാഗമാകില്ലെന്ന് ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ബെൻ സ്റ്റോക്‌സ്. ലീഗിൽ നിന്ന് പിന്മാറുന്ന സ്റ്റോക്‌സിന് സിഎസ്‌കെ പിന്തുണയറിയിച്ചിട്ടുണ്ട്. താരത്തിന്റെ പിന്മാറ്റം ചെന്നൈ സൂപ്പർ കിംഗ്‌സിന് സീസണിൽ വലിയ തിരിച്ചടിയാകാനും സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ 16.25 കോടി മുടക്കിയാണ് സ്‌റ്റോക്‌സിനെ ചെന്നൈ സ്വന്തമാക്കിയത്.

Related Topics

Share this story