Times Kerala

 'ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് എന്നെ ബാധിച്ചു': അക്‌സര്‍ പട്ടേല്‍
​​​​​​​

 
'ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായത് എന്നെ ബാധിച്ചു': അക്‌സര്‍ പട്ടേല്‍
 

റായ്പൂര്‍: ഇന്ത്യയില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യം ഇടം ലഭിക്കുകയും പിന്നീട് പുറത്താക്കപ്പെട്ടതിനേയും കുറിച്ച് പ്രതികരിച്ച് അക്‌സര്‍ പട്ടേല്‍. 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റതിന് തുടര്‍ന്ന് അക്സര്‍ പട്ടേലിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴയുകയും പകരം രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തുകയുമായിരുന്നു.ഇന്ത്യയില്‍ നടന്ന ലോകകപ്പ് ആയതിനാല്‍തന്നെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാല്‍ പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്താക്കി. ലോകകപ്പ് കളിക്കാന്‍ പോകുന്ന സന്തോഷത്തിലായിരിക്കുമ്പോഴാണ് പരിക്ക് വില്ലനായി എത്തിയത്. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ വലിയ വിഷമം തോന്നി. 15 ദിവസത്തോളം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് അത് മറികടന്നു- അക്‌സര്‍ പറയുന്നു.


 

Related Topics

Share this story