Times Kerala

 ട്വന്റി 20യിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ബാബർ അസം

 
 ട്വന്റി 20യിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ബാബർ അസം
 ട്വന്റി 20യിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ബാബർ അസം. ട്വന്റി 20യിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നായകനെന്ന നേട്ടമാണ് ഈ പാകിസ്താൻകാരൻ സ്വന്തമാക്കിയത്. അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ചതോടെയാണ് ബാബർ അസമിന്റെ നേട്ടം. 45 വിജയമാണ് അദ്ദേഹത്തിന്റെ നായകത്വത്തിൽ പാകിസ്താൻ നേടിയത്.ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗന്റെയും യുഗാണ്ടയുടെ ബ്രയൻ മസാബയുടെയും പേരിലുള്ള 44 വിജയമെന്ന റെക്കോഡാണ് മറികടന്നത്. എം.എസ് ധോണിയുടെയും രോഹിത് ശർമയുടെയും കീഴിൽ ഇന്ത്യയും അസ്ഗർ അഫ്ഗാന്റെ കീഴിൽ അഫ്ഗാനിസ്ഥാനും 42 വിജയങ്ങൾ വീതം നേടിയിരുന്നു. 78 മത്സരങ്ങളിൽനിന്നാണ് ബാബറിന് കീഴിൽ പാകിസ്താൻ 45 വിജയം സ്വന്തമാക്കിയത്. 

Related Topics

Share this story