Times Kerala

ഓസ്ട്രേലിയന്‍ ഓപ്പൺ; നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്

 
australian-open-jannik-sinner-

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് പുറത്ത്. ജാനിക് സെന്നറാണ് നൊവാക് ജോക്കോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ അട്ടിമറിച്ചത്. സ്കോര്‍ 1-6, 2-6, 7-6, 3-6.

ജാനിക് സിന്നര്‍ ആദ്യമായാണ് ഒരു ഗ്ലാന്‍സ്ലാം ടൂര്‍ണമെന്‍റിന്‍റെ ഫൈനലിൽ കടക്കുന്നത്. പുരുഷ-വനിതാ ടെന്നീസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരവുമാണ്  സിന്നര്‍.  2008നുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരവുമായി 28കാരൻ സിന്നര്‍.

Related Topics

Share this story