Times Kerala

 ഏഷ്യയുടെ സൈക്ലിംഗ് ആഘോഷത്തിന് നാളെ തുടക്കം; മൗണ്ടന്‍ സൈക്ലിംഗില്‍ വിജയിക്കുന്നവര്‍ക്ക്‌ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത

 
ഏഷ്യയുടെ സൈക്ലിംഗ് ആഘോഷത്തിന് നാളെ തുടക്കം; മൗണ്ടന്‍ സൈക്ലിംഗില്‍ വിജയിക്കുന്നവര്‍ക്ക്‌ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത
 

തിരുവനന്തപുരം: ഏഷ്യന്‍ രാജ്യങ്ങളുടെ മൗണ്ടന്‍ സൈക്ലിംഗ് ആഘോഷം വ്യാഴാഴ്ച പൊന്മുടിയില്‍ ആരംഭിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഹോട്ടല്‍ ഹൈസിന്തില്‍ നടക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ പൊന്മുടിയിലെ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും, ശേഷം മത്സരങ്ങൾ ആരംഭിക്കും.
ചൈന, പാക്കിസ്ഥാന്‍, ജപ്പാന്‍, കൊറിയ, ഇന്തോനേഷ്യ, തായ്ലാന്‍ഡ്, കസാക്കിസ്ഥാന്‍, ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, മംഗോളിയ, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ്നാം, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പകെടുകാൻ എത്തിയിരിക്കുന്നത്.

Related Topics

Share this story