Times Kerala

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ലോക റെക്കോഡോടെ സ്വർണം
 

 
ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ലോക റെക്കോഡോടെ സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യൻ. ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വർണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നിൽ കുസലെ, അഖിൽ ഷേരാൻ എന്നിവർ അടങ്ങിയ ടീമാണ് ഉജ്വല വിജയം നേടിയത്.

ഷൂട്ടിംഗ് പത്തു മീറ്റർ എയർ പിസ്റ്റൾ വനിതാ ടീമിനത്തിൽ ഇന്ത്യയ്ക്കു വെള്ളി. 1731 പോയിന്‍റുകള്‍ നേടിയാണ് ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കിയത്. അത്ലറ്റിക്സ് മത്സരങ്ങൾക്കും ഇന്ന് തുടക്കമായി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവർ ഇന്ന് 400 മീറ്റർ ഹിറ്റ്സിൽ മത്സരിക്കാനുണ്ട്. ബാഡ്മിന്‍റണി ടീമിനത്തിൽ തായ്‌ലൻഡ് നെതിരെ ഇന്ത്യൻ താരം പി.വി സിന്ധു പരാജയപ്പെട്ടു.

Related Topics

Share this story