Times Kerala

ഏഷ്യന്‍ ഗെയിംസ്; 16-1ന് സിംഗപ്പൂരിനെ തകര്‍ത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ്
 

 
ഏഷ്യന്‍ ഗെയിംസ്; 16-1ന് സിംഗപ്പൂരിനെ തകര്‍ത്ത് ഇന്ത്യയുടെ വിജയക്കുതിപ്പ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. സിംഗപ്പൂരിനെ  16-1ന് തകര്‍ത്താണ് ഇന്ത്യ വിജയം കൈവരിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടുകയായിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിർ ടീം.

ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ നേടിയത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് ഇന്ത്യയുടെ മൂന്നാം ഗോള്‍ പിറന്നത്. 

Related Topics

Share this story