Times Kerala

  ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് താരമായ വിനേഷ് ഫോഗട്ടും മെഡൽ റോഡിൽ  ഉപേക്ഷിച്ചു

 
 ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് താരമായ വിനേഷ് ഫോഗട്ടും മെഡൽ റോഡിൽ  ഉപേക്ഷിച്ചു
 ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ അടുപ്പക്കാരൻ സഞ്ജയ് സിംഗ് പുതിയ ഭരണ സമിതിയുടെ അദ്ധ്യക്ഷനായതിൽ പ്രതിഷേധിച്ച് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ടും കായിക മെഡലുകൾ വഴിയിൽ ഉപേക്ഷിച്ചു. അർജുന, ഖേൽ രത്‌ന അവാർഡുകളാണ് ഇന്നലെ ഡൽഹിയിലെ കർത്തവ്യ പഥിൽ ഉപേക്ഷിച്ചത്. ഭരണ സമിതിയെ സസ്പെൻഡ് ചെയ്ത് അഡ്ഹോക് കമ്മറ്റിയെ നിയോഗിച്ചെങ്കിലും താരങ്ങൾ തൃപ്തരല്ല.ഗുസ്‌തി താരം ബജ്‌റംഗ് പൂനിയ പദ്മശ്രീ ഇതുപോലെ വഴിയിൽ ഉപേക്ഷിച്ചിരുന്നു.പ്രധാനമന്ത്രിയുടെ ലോക്‌കല്യാൺ മാർഗിലെ വസതിക്കു മുന്നിൽ പ്രതിഷേധം നടത്തി മെഡൽ ഉപേക്ഷിക്കാനായിരുന്നു വിനേഷ് ഫോഗട്ടിന്റെ പദ്ധതി.

Related Topics

Share this story