ഏഷ്യാ കപ്പ്: ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു
Sep 17, 2023, 15:18 IST

കൊളംബോ: 2023 ഏഷ്യാ കപ്പില്‍ ഇന്ത്യയും ശ്രീലങ്കയും കിരീടത്തിനായി പോരാട്ടത്തിന് ഇറങ്ങുന്നു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. എട്ടാം ഏഷ്യാ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. എന്നാല്‍ ഏഴാം കിരീടമാണ് ലങ്കയുടെ മോഹം. മുമ്പ് എട്ടുതവണ മുഖാമുഖം വന്നപ്പോൾ അഞ്ചുതവണ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും മൂന്നുതവണ കപ്പുയർത്തിയതിന്റെ കരുത്തിൽ ശ്രീലങ്കയും പോരാട്ടത്തിന് ഇറങ്ങുന്നത്.