ഏഷ്യാ കപ്പ്: ഫൈനല്‍ റദ്ദാക്കപ്പെടാന്‍ സാധ്യത; റിപ്പോർട്ട്
Sep 17, 2023, 11:05 IST

ഏഷ്യാ കപ്പില്‍ ഇന്ന് സ്വപന് ഫൈനലിനൊരുങ്ങുകയാണ് ഇന്ത്യയും ശ്രീലങ്കയും. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം. എട്ടാം കീരീടമാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ഏഴാം കിരീടമാണ് ലങ്ക സ്വപ്‌നം കാണുന്നത്. അതേസമയം, മത്സരം മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഞായറാഴ്ച്ച കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഴമൂലം ഇന്ന് മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും.