Times Kerala

 അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ കിടിലന്‍ യോര്‍ക്കര്‍ നേരിടാനാവാതെ ബാറ്റർ 

 
 ഐപിഎൽ 2023: അർജുൻ ടെണ്ടുൽക്കറിന് നായയുടെ കടിയേറ്റു
മുംബൈ : ഐ.പി.എല്ലിനു ഏതാനും ദിവസങ്ങള്‍ മാത്രമുല്ല അവസരത്തിൽ  മുംബൈ താരങ്ങള്‍ കടുത്ത പരിശീലനത്തിലാണ്. ഹര്‍ദിക് പാണ്ഡ്യ, ട്രെയിനിങ് ക്യാമ്പില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവർ പങ്കെടുക്കുന്നു.  പരിശീലനത്തിനിടയിൽ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എറിഞ്ഞ യോര്‍ക്കറിൻ്റെ വീഡിയോ വലിയതോതില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണിപ്പോൾ. 

ദൃശ്യം പുറത്തുവിട്ടത് മുംബൈ ഇന്ത്യന്‍സ് തന്നെയാണ്.  അര്‍ജുൻ്റെ യോര്‍ക്കര്‍ നേരിടാനാവാതെ ബാലന്‍സ് നഷ്ടപ്പെട്ട് നിലത്ത് വീഴുന്നതായി വീഡിയോയിൽ കാണിച്ചിട്ടുള്ള ബാറ്റർ ഇഷാൻ കിഷൻ ആണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

എന്നാല്‍ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട പരിശീലനത്തിൽ പങ്കെടുത്ത ആളുകളുടെ പേരുകളിൽ ഇഷാന്‍ കിഷൻ ഇല്ല. 

Related Topics

Share this story