Times Kerala

 ‘പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു

 
 ‘പരിശീലകൻ എന്നതിനപ്പുറം ഞാൻ ക്ലബ് ആരാധകൻ, ഇതാണ് ശരിയായ സമയം’; സാവി ബാഴ്സലോണ പരിശീലക സ്ഥാനമൊഴിയുന്നു
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലക സ്ഥാനമൊഴിയുന്നതായി സാവി. സീസണൊടുവിൽ ക്ലബ് വിടുമെന്ന് സാവി അറിയിച്ച്. റൊണാൾഡ് കോമനു പകരക്കാരനായി 2021ൽ ഖത്തർ ക്ലബ് അൽ സാദിൽ നിന്ന് ബാഴ്സയിലെത്തിയ സാവി ക്ലബിൻ്റെ മുൻ ഇതിഹാസ താരം കൂടിയായിരുന്നു.  സ്പാനിഷ് ലീഗിൽ വിയ്യറയലിനോട് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെട്ടതിനു പിന്നാലെയാണ് സാവിയുടെ പ്രഖ്യാപനം.  

“ഈ സീസണു ശേഷം ഞാൻ ബാഴ്സ പരിശീലകനായി തുടരില്ല. കുറച്ചു ദിവസം മുൻപെടുത്ത തീരുമാനമാണ്. പക്ഷേ, ഇക്കാര്യം പ്രഖ്യാപിക്കാൻ ഇതണ് പറ്റിയ സമയമെന്ന് ഞാൻ കരുതുന്നു. ഒരു ബാഴ്സ ആരാധകനെന്ന നിലയിൽ, ക്ലബിന് ഗുണമുണ്ടാവുന്ന കാര്യമെന്ന നിലയിൽ, ഇത് ശരിയായ തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബിനെക്കാൾ വലുതായി ആരുമില്ല. ക്ലബിനൊരു പ്രശ്നമാവാൻ ഞാനില്ല. പരിഹാരത്തിനു വേണ്ടിയാണ് ഞാനെത്തിയത്. ഇപ്പോൾ അതല്ല അവസ്ഥ. ഇനി ലീഗിലെയോ ചാമ്പ്യൻസ് ലീഗിലെയോ സ്ഥിതിയിൽ എന്തെങ്കിലും മികച്ച റിസൽട്ട് വന്നാലും തീരുമാനത്തിനു മാറ്റമില്ല.”- സാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 

Related Topics

Share this story