Times Kerala

ഡബ്ല്യൂ.പി.എല്ലിനിടെ ശ്രേയങ്കാ പാട്ടീലിനോട് വിവാഹാഭ്യർത്ഥന നടത്തി ആരാധകന്‍ 

 
സ്പോർട്സ്
ഗുജറാത്ത് : വനിതാ പ്രീമിയര്‍ ലീഗിനിടെ  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ശ്രേയങ്ക പാട്ടീലിനോട് തന്നെ വിവാഹം ചെയ്യാമോ എന്ന് അഭ്യർത്ഥ നടത്തി ആരാധകൻ.  ചൊവ്വാഴ്ച ഗുജറാത്ത് ജയൻറ്സിനെതിരെ നടന്ന മത്സരത്തിനിടയിലായിരുന്നു ബാനര്‍ ഉയര്‍ത്തികാട്ടി യുവാവിൻ്റെ വിവാഹാഭ്യര്‍ഥന.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിനായി സ്മൃതി മന്ഥാനയും സഭിനേനി മെഘ്‌നയും ബാറ്റ് ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. ഈ ദൃശ്യം പുഞ്ചിരിയോടെയാണ് ഡഗ് ഔട്ടിലിരുന്ന് ശ്രേയങ്ക പാട്ടീലും സഹതാരവും നോക്കിക്കണ്ടത്. 

മത്സരത്തില്‍ ബാംഗ്ലൂരിന് 8 വിക്കറ്റ് ജയം. 

Related Topics

Share this story