Times Kerala

 ഫുട്‌ബോൾ മത്സരത്തിനിടെ മർദനമേറ്റ കുട്ടി ഐവറികോസ്റ്റ് താരത്തിനെതിരെ പരാതി നൽകി 

 
ക്രൈം
മലപ്പുറം : കഴിഞ്ഞദിവസം അരീക്കോട് ചെമ്രക്കാട്ടൂരിൽ നടന്ന ഫൈവ്‌സ് ഫുട്‌ബോൾ മത്സരത്തിനിടയിൽ മർദ്ദനവും വംശീയാധിക്ഷേപവും നേരിടേണ്ടി വന്നുവെന്നു ഐവറികോസ്റ്റ് താരം ഹസ്സൻ ജൂനിയർ പരാതി നൽകിയിരുന്നു. ഇപ്പോൾ താരത്തിനെതിരെ പരാതിയുമായെത്തിയിരിക്കുകയാണ് മത്സരം കാണാനെത്തിയ കുട്ടി.


 

 അരീക്കോട് പോലീസ്‌സ്റ്റേഷനിൽ നൽകിയ കുട്ടിയുടെ പരാതിയിൽ പറയുന്നത് കളിക്കിടയിൽ ഹസ്സൻ ഓടിവന്ന് ചവിട്ടിയെന്നാണ്. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ്.എച്ച്.ഒ. എ. ആദംഖാൻ അറിയിച്ചു.  ഹസ്സൻ ജൂനിയറിനു നേരെ ചെമ്രക്കാട്ടൂരിൽ നടന്ന മത്സരത്തിനിടയിൽ കാണികൾ മൈതാനത്തിലിറങ്ങി കൂട്ടമായ ആക്രമണം നടത്തിയിരുന്നു.

താരം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസരത്തിൽ അദ്ദേഹത്തെ പിന്തുടർന്ന് ആക്രമിക്കുന്ന കാണികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.  

Related Topics

Share this story