പോർച്ചുഗൽ പോരിനിറങ്ങുന്നു;മത്സരം ഇന്ത്യൻ സമയം രാത്രി 9.30ക്ക്
Nov 24, 2022, 07:04 IST

പോർച്ചുഗൽ ഫുട്ബാളിലെ ആദ്യ സൂപ്പർ സ്റ്റാർ യൂസേബിയയ്ക്കും, ഫിഗോയും ഡെക്കോയും മനീഷുമെല്ലാം അണിനിരന്ന സുവർണ തലമുറയ്ക്കും കൈപ്പിടിയിൽ ഒതുക്കാൻ കഴിയാതിരുന്ന ലോകകിരീടം മുപ്പത്തിയേഴാം വയസിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെന്ന ഇതിഹാസം ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിൽ പറങ്കിപ്പട ഖത്തറിൽ ഇന്ന് ആദ്യ പോരിനിറങ്ങുന്നു. കളിക്കളത്തിലെ ആഫ്രിക്കൻ വന്യതയുടെ പര്യായം ഘാനയാണ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ദോഹയിലെ സ്റ്റേഡിയം 974ലാണ് മത്സരം.