വയറുവേദനയെ തുടർന്ന് നവോമി ഒസാക്ക ടോക്കിയോ ടൂർണമെന്റിൽ നിന്ന് പിന്മാറി
Sep 22, 2022, 19:48 IST

തന്റെ ഹോം പാൻ പസഫിക് ഓപ്പണിൽ നവോമി ഒസാക്കയുടെ കിരീട പ്രതിരോധം വ്യാഴാഴ്ച അവസാനിച്ചത് വയറുവേദനയെത്തുടർന്ന് മുൻ ലോക ഒന്നാം നമ്പർ താരം പിന്മാറിയതോടെയാണ്.
ബിയാട്രിസ് ഹദ്ദാദ് മയയ്‌ക്കെതിരായ രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് ആണ് താരം പിന്മാറിയത്. “എനിക്ക് ഇന്ന് മത്സരിക്കാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്,” നാല് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ പറഞ്ഞു.
